Connect with us

Kerala

കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപത

Published

|

Last Updated

തൃശ്ശൂര്‍ |  കൊവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപത. ഇതിന് ബന്ധുക്കളുടെ സമ്മതം വേണം. ഇവരുടെ സമ്മതത്തോടെ സെമിത്തേരിയില്‍ സ്ഥലമില്ലെങ്കില്‍ വീട്ടുവളപ്പില്‍ ദഹിപ്പിക്കാം. തുടര്‍ന്ന് ഭൗതികാവിഷ്ടം പിന്നീട് സെമിത്തേരിയില്‍ സംസ്‌കരിച്ചാല്‍ മതിയെന്നും രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. ഒല്ലൂര്‍ പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ പള്ളികള്‍ക്കും അതിരൂപത സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest