Covid19
കൊവിഡിനെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക; പൊലിഞ്ഞത് ഒന്നേകാല്‍ ലക്ഷത്തില്‍പ്പരം ജീവനുകള്‍

വാഷിംഗ്ടണ്‍ ആദ്യഘട്ടത്തില്‍ കൊവിഡ് വലിയ ദുരിതം സമ്മാനിച്ച പല രാജ്യങ്ങളും പ്രതിരോധ രംഗത്ത് ഏറെ മുന്നേറിയിട്ടും ഒന്നും ചെയ്യാനാകാതെ അമേരിക്ക. കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവും ഇതുവരെ അമേരിക്കയില്‍ ഉണ്ടായിട്ടില്ല. ദിവസവും ആയിരക്കണക്കിന് പുതിയ മരണങ്ങളുണ്ടാകുന്നു. ടെസ്റ്റുകള്‍ വ്യാപകമായി നടക്കുന്നതാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലെന്ന് പറയാമെങ്കിലും കൂടിയ മരണ നിരക്ക് രാജ്യത്തിന്റെ ഗുരതരാവസ്ഥ വിവരിക്കുന്നു. രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21.82 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 21,82,950 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.
1,18,283 പേരുടെ ജീവനാണ് വൈറസ് എടുത്തത്. 8,89,866 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. ന്യൂയോര്‍ക്കിലാണ് അമേരിക്കയില്‍ ഏറ്റവും കൂചുതല്‍ രോഗിഗള്‍. ഇവിടെ 4,05,139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂജഴ്‌സി 1,69,804, കാലിഫോര്‍ണിയ 1,55,601, ഇല്ലിനോയിസ് 1,33,016, മസാച്യുസെറ്റ്‌സ് 1,05,690, ടെക്‌സസ് 91,380, പെന്‍സില്‍വാനിയ 83,689, ഫ്‌ളോറിഡ 77,326, മിഷിഗണ്‍ 66,085, മെരിലാന്‍ഡ് 62,032 എന്നങ്ങനെയാണ് മറ്റ് പ്രധാന അമേരിക്കന്‍ സംസ്ഥാനങ്ങളിലെ കണക്ക്.