Connect with us

Covid19

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

Published

|

Last Updated

കാസര്‍കോട് | വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഉദുമ സ്വദേശി മരിച്ചു. കരിപ്പോടി സ്വദേശി അബ്ദുറഹ്മാന്‍ തിരുവക്കോളി (54) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

ശനിയാഴ്ചയാണ് ഇദ്ദേഹം ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. ദുബൈയില്‍ നിന്ന് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.