Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ല: എം ഡി ബിജു പ്രഭാകര്‍

Published

|

Last Updated

തിരുവനന്തപുരം | കെഎസ്ആര്‍ടിസിയില്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്ന് കെ എസ് ആര്‍ ടി സിയുടെ പുതിയ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. ഇ ടിക്കറ്റിന് വലിയ സാധ്യതകളുണ്ടെന്നും മൂന്ന് മാസത്തിനകം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആര്‍ ടി സിയില്‍ ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകുന്ന സ്ഥിതി ഉണ്ടാകില്ല. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സര്‍ക്കാര്‍ നയം തന്നെയാകും ഇവിടെ നടപ്പിലാക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ മൂന്നു മാസം കൂടി ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ സഹായം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളിവിരുദ്ധ സമീപനമുണ്ടാകില്ല. എന്നാല്‍ അഴിമതി കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിച്ച് കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യം. ബൈക്ക് യാത്രാക്കാരെ ബസുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന പദ്ധതി തയാറാക്കും. ജീവനക്കാരെ കുറയ്ക്കാതെ നിലവിലുള്ളവരുടെ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാണു തീരുമാനം.

രാത്രിയാത്രയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. ടിക്കറ്റ് ഇതര വരുമാനം ഉണ്ടാക്കുന്നതിനായുള്ള പദ്ധതികള്‍ കൂടുതല്‍ നടപ്പിലാക്കും. ബസ് സ്റ്റാന്‍ഡുകളില്‍ സ്ത്രീകള്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു

Latest