Connect with us

International

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ നയതന്ത്രജ്ഞരെ വിട്ടയച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ് | പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വെച്ച്് കാണാതായ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാക്കിസ്ഥാന്‍ വിട്ടയച്ചു. ഇവരെ പാകിസ്ഥാന്‍ പോലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറുകയായിരുന്നു. ഇസ് ലാമാബാദ് സെക്രട്ടറിയേറ്റ് പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് ഇരുവരേയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പാക് നയതന്ത്ര പ്രതിനിധി സയ്യിദ് ഹൈദര്‍ ഷായെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം തേടിയതിന് പിന്നാലെയാണ് ഇവരെ വിട്ടയക്കാന്‍ തയ്യാറായി പാക്കിസ്ഥാന്‍ രംഗത്ത് വന്നത്. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സുരക്ഷാ ചുമതല പാക്കിസ്ഥാനാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇരുവരെയും കാണാതായി ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പാക് പോലീസ് അറസ്റ്റ് ചെയ്തതായി അവിടത്തെ ടെലിവിഷന്‍ ചാനലുകളില്‍ റിപ്പോര്‍ട്ട് വരുന്നത്. കാറിടിച്ച് കടന്നുകളഞ്ഞ സംഭവത്തിലാണ് അറസ്‌റ്റെന്നാണ് പാക് കേന്ദ്രങ്ങള്‍ പറയുന്നത്.

രണ്ട് ഉദ്യോഗസ്ഥരെയും ഉടന്‍ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഔദ്യോഗിക കാര്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇരുവരും ഇസ്ലാമാബാദ് പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് പാക് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയത്.

ചാരവൃത്തി ആരോപിച്ച് രണ്ട് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ കസ്റ്റിഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തയിരുന്നു ഇതിന് പിന്നാലെയാണ് സംഭവം.