Connect with us

Covid19

തമിഴ്‌നാട്ടില്‍ ഇന്ന് 1843 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണ സംഖ്യ 500 ലേക്ക്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ കൊവിഡ് രോഗബാധയില്‍ തിങ്കളാഴ്ച ജീവന്‍ നഷ്ടമായത് 44 പേര്‍ക്ക്. പുതിയതായി 1843 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,504 ആയി. 479 പേരാണ് ഇതുവരെ മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 20678 പേര്‍ ചികിത്സയിലാണ്. 25,344 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

---- facebook comment plugin here -----

Latest