Kannur
40 ജീവനക്കാര്‍ ക്വാറന്റൈനില്‍; കണ്ണൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കണ്ണൂര്‍ | കണ്ണൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍. ഡിപ്പോയിലെ മുഴക്കുന്ന് സ്വദേശിയും 42കാരനുമായ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. രണ്ട് വാഹന സൂപ്പര്‍ വൈസര്‍മാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തിയ ഡ്രൈവര്‍ വിശ്രമമുറി ഉപയോഗിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച കെ എസ് ആര്‍ ടി സി ബസ് ഓടിച്ചത് ഇദ്ദേഹമായിരുന്നു. വിദ്യാര്‍ഥി സംഘത്തിലെ നാലുപേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഡ്രൈവറുടെയും സ്വരം പരിശോധനക്കയച്ചത്. ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ, ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.
---- facebook comment plugin here -----