Kerala
ആറ്റിങ്ങലില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

തിരുവനന്തപുരം | ആറ്റിങ്ങലില്‍ ഇന്ന്
പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പാല്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാല്‍ ലോറിയുമാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
---- facebook comment plugin here -----