Connect with us

Uae

തൊഴിലാളികൾക്ക് ഉച്ചവിശ്രമം നാളെ മുതൽ

Published

|

Last Updated

ദുബൈ | കടുത്ത ചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യു എ ഇ മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ. നാളെ മുതൽ സെപ്തംബർ 15 വരെയുള്ള കാലയളവിൽ തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെ നിയമാനുകൂല്യം ലഭിക്കും.

അതേസമയം ജലവിതരണ ശൃംഖലകൾ, ഇന്ധന പൈപ്പുകൾ, മലിനജല ഓടകൾ തുടങ്ങിയവയുടെ തകരാർ, റോഡ് ടാറിംഗ് തുടങ്ങിയ അടിയന്തര ജോലികളാണെങ്കിൽ നിർബന്ധിത നിയമാനുകൂല്യത്തിൽ വിട്ടുവീഴ്ചയുണ്ടാകും. ഇത്തരം ഘട്ടങ്ങളിൽ പൂർണ സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലാളികൾക്ക് ഉറപ്പുവരുത്തണം. തണുത്ത വെള്ളവും ചെറുനാരങ്ങയും ഉപ്പും കലർന്ന ദ്രാവക പദാർഥങ്ങളും നൽകണം. കൂടാതെ പ്രാഥമിക വൈദ്യ സഹായ സൗകര്യങ്ങളും കൊവിഡ്-19 പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കണം. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാൻ അനുയോജ്യമായ സ്ഥലം തൊഴിൽ ദാതാവ് ഒരുക്കിക്കൊടുക്കുകയും വേണം.

ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ തൊഴിലാളി ജോലി ചെയ്താൽ അധിക ഒരു മണിക്കൂറാക്കി കണക്കാക്കണം.
നിയമം ലംഘിക്കുന്ന തൊഴിൽ ദാതാക്കൾക്ക് ഒരു തൊഴിലാളിക്ക് 5,000 എന്ന തോതിൽ പിഴ ലഭിക്കും. പരമാവധി പിഴ 50,000 ദിർഹമാണ്. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 80060 ടോൾഫ്രീ നന്പറിൽ വിവരം അറിയിക്കണം.