Connect with us

Kerala

സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ്; ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്കും പോകാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നതും വിവിധ പ്രവേശന പരീക്ഷകള്‍ നടക്കുന്നതും മറ്റും പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തത്. ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷകള്‍ക്കു പോകുന്നതിനും യാത്രാനുമതിയുണ്ട്.

മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest