Covid19
മണവും രുചിയും തിരിച്ചറിയാനാകാത്തത് കൊവിഡ് ലക്ഷണം; മാര്‍ഗരേഖ പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി | മണവും രുചിയും തിരിച്ചറിയാനാകാത്തത് കൊവിഡ് രോഗ ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗരേഖ പുതുക്കി. പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശീവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, ഡയറിയ തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.
കൊവിഡ് രോഗി ചുമക്കുമ്പോഴും, തുമ്മുമ്പോഴും പുറത്തുവരുന്ന ഡ്രോപ്‌ലെറ്റുകള്‍ വഴിയാണ് രോഗം പടരുന്നതെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ഈ ഡ്രോപ്‌ലെറ്റുകള്‍ പറ്റിപ്പിടിച്ച് കിടക്കുന്ന പ്രതലത്തില്‍ മറ്റൊരാള്‍ സ്പര്‍ശിക്കുകയും ആ കൈ ഉപയോഗിച്ച് കണ്ണും മൂക്കും തുടയ്ക്കുകയും ചെയ്താലും രോഗവ്യാപനത്തിന് സാധ്യതയുണ്ട.
കൊവിഡ് വിരുദ്ധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമം ഇന്ത്യ തുടരുകയാണെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. റെംഡെസിവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ടോസിലിസുമാബ്, പ്ലാസ്മ തെറാപ്പി എന്നിവ പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.