National
സിനിമാ നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് പിടിച്ചെടുത്തത് 100 മദ്യക്കുപ്പികള്‍

ചെന്നൈ | നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് നൂറിലധികം മദ്യകുപ്പികള്‍ പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് നടി വലയിലായത്. 96 കുപ്പി ബിയറും 8 കുപ്പി വീഞ്ഞുമാണ് പിടിച്ചെടുത്തത്.
പിടിക്കപ്പെടുമ്പോള്‍ രമ്യാ കൃഷ്ണനും സഹോദരിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ സെല്‍വകുമാറിനെ കാനത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മാമ്മലപുരത്ത് നിന്ന് മദ്യം ചെന്നൈയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെന്നെെയിൽ കൊവിഡ് ബാധ രൂക്ഷമായതിനാൽ മദ്യവിൽപ്പന നിരോധിച്ചിരിക്കുകയാണ്. തമിഴ്നാടിൻെറ മറ്റു ഭാഗങ്ങളിൽ മദ്യവിൽപ്പനക്ക് ഏർപെടുത്തിയ നിയന്ത്രണം പിൻവലിച്ചിട്ടുണ്ട്.
---- facebook comment plugin here -----