Kerala
കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

കൊല്ലം | ജില്ലയിലെ പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പ്രാക്കുളം പനയ്ക്കല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ചന്‍ രംഗത്തെത്തി. സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് സംബന്ധമുണ്ടെന്നാണ് ആരോപണം. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് അദ്ദേഹത്തെ ഉദ്ദരിച്ച് ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
---- facebook comment plugin here -----