National
എം പിമാരുടെ നിരുത്തരവാദ സമീപനം മൂലം റെയില്‍വേക്ക് പാര്‍ലിമെന്റ് നല്‍കേണ്ടി വരുന്നത് ലക്ഷങ്ങള്‍

ന്യൂഡല്‍ഹി | റെയില്‍വേ യാത്ര സംബന്ധിച്ച എം പിമാരുടേയും മുന്‍ എം പിമാരുടേയും നിരുത്തരവാദ സമീപനം മൂലം പാര്‍ലിമെന്റിന് നഷ്ടപ്പെടുന്നത് ലക്ഷങ്ങള്‍.
തീവണ്ടി യാത്രകള്‍ക്കായി എം പിമാര്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ശേഷം യാത്ര ചെയ്യാതിരിക്കുന്നു. എന്നാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ഇത് മൂലം ചെയ്യാത്ത യാത്രകള്‍ക്കായി റെയില്‍വേ പാര്‍ലിമെന്റിനോട് പണം ആവശ്യപ്പെടുകയാണ്.
ഒരു മുന്‍ രാജ്യസഭാ എം പി 2019ല്‍ 23 ദിവസങ്ങളിലായി 63 ട്രെയിന്‍ ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. എന്നാല്‍ ഏഴ് ടിക്കറ്റുകളില്‍ മാത്രാണ് അദ്ദേഹം യാത്ര ചെയ്തത്. ഈ ഒരാളുടെ സമീപനംകൊണ്ട് 1.46000 രൂപയാണ് പാര്‍ലിമെന്റിന്് റയില്‍വേക്ക് നല്‍കേണ്ടി വന്നത്. ഇത്തരത്തില്‍ 2019ല്‍ എം പിമാര്‍ ബക്ക് ചെയ്ത ടിക്കറ്റിന്റ 15 ശതമാനം മാത്രമാണ് യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം സമീപനങ്ങളാണ് പല ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത്തരക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നേരത്തെ രാജ്യസഭാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏത് ട്രെയിനിലും മുന്‍ എം പിമാര്‍ക്കും സിറ്റിംഗ് എം പിമാര്‍ക്കും പങ്കാളിക്കും ഒരു പേഴ്‌സണല്‍ സ്റ്റാഫിനൊപ്പം ഫസ്റ്റ്ക്ലാസ് എ സിയില്‍ ഫ്രീ യാത്ര ടിക്കറ്റ് നല്‍കുന്നുണ്ട്. ഇത് കൈമാറാന്‍ പാടില്ല. ഇത്തരത്തില്‍ ലഭിക്കുന്ന ടിക്കറ്റുകളിലാണ് ഭൂരിഭാഗം എം പിമാരും യാത്ര നടത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും അനാവശ്യമായി ബുക്ക് ചെയ്ത ശേഷം ഇവര്‍ യാത്ര ചെയ്യാതിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതിരിക്കുന്നത് മൂലം റെയില്‍വേക്ക് മറ്റൊരാള്‍ക്ക് ഈ ടിക്കറ്റ് വില്‍ക്കാനും കഴിയുന്നില്ല.
2019ല്‍ സിറ്റിംഗ് എം പിമാരുടേയും മുന്‍ എം പിമാരുടേയും പങ്കാളികള്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനുമൊപ്പമുളള യാത്രക്കായി റെയില്‍വേക്ക് നല്‍കേണ്ടി വന്നത് 7.8 കോടി രൂപയാണ്. ബില്ലില്‍ മൂന്നില്‍ രണ്ട് ഭാഗം ലോക്‌സഭയും ഒരു ഭാഗം രാജ്യസഭയുമാണ് നല്‍കേണ്ടത്.