Covid19
പ്ലാസ്മ തെറാപ്പി ചികിത്സക്ക് വിധേയനായ ആദ്യകൊവിഡ് രോഗി ആശുപത്രി വിട്ടു

ചണ്ഡീഗഢ് | രാജ്യത്തിന് പ്രതീക്ഷയേകി ചണ്ഡീഗഢിൽ പ്ലാസ്മ തെറാപ്പി ചികിത്സക്ക് വിധേയനായ ആദ്യകൊവിഡ് രോഗി ആശുപത്രി വിട്ടു. ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള 60കാരനെയാണ് ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും ചേർന്ന് കൈയടിയോടെ യാത്രയാക്കിയത്.
ചണ്ഡീഗഢിൽ ആദ്യമായാണ് ഇത്തരമൊരു ചികിത്സയിലൂടെ കൊവിഡ് ഭേദമാകുന്നത്. ഇത് തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട വാർത്തയാണെന്നും ഇതിനു വേണ്ടി പ്രയത്‌നിച്ച മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നതായും പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പി ജി ഐ എം ആർ) ഡയറക്ടറായ പ്രൊഫ. ജഗത് റാം പറഞ്ഞു.
പ്ലാസ്മ തെറാപ്പി ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി കൂടുതൽ ദാതാക്കളെ ആവശ്യമുണ്ടെന്നും രോഗമുക്തരായവർ രക്തദാനത്തിന് തയ്യാറാവണമെന്നും ആശുപത്രി അധികൃതർ ആഭ്യർഥിച്ചു.
---- facebook comment plugin here -----