Connect with us

Covid19

സംസ്ഥാനം ഉപയോഗിക്കുന്ന പി പി ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ വാങ്ങിയ പി പി ഇ കിറ്റുകളുടെ ഗുണനിവാരം പരിശോധിക്കണമെന്ന് ആവശ്യം. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരിലും മറ്റും സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുക്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം.

കിറ്റുകളുടെ ഗുണവിലവാരം ശാസ്ത്രീയ പരിശോധനയിലൂടെ അടിയന്തരമായി കണ്ടെത്തണമെന്നും ആസുപത്രികള്‍ അണുവിമുക്തമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗ്ലൗസ്, കാലുറ, മാസ്‌ക്, ഗോഗിള്‍ അടക്കം സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പി പി ഇ കിറ്റുകളില്‍ ഏതെങ്കിലും ഒന്നിന് ഗുണനിലവാരമില്ലെങ്കില്‍ വൈറസ് ബാധ ഏല്‍ക്കാമെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തിതുവരെ 46 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ പലരും ആശുപത്രികളുമായും രോഗികളുമായും നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്തവര്‍. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പോയ വിമാനങ്ങളിലെ പൈലറ്റിനടക്കം എട്ട് പേര്‍ക്കും രോഗം പിടിപെട്ടു. വ്യക്തിഗതസുരക്ഷാഉപകരണങ്ങള്‍ അഥവാ പി പി ഇ കിറ്റുകള്‍ ഉപയോഗിച്ചിട്ടും ഇവര്‍ക്കെല്ലാം എങ്ങനെ രോഗം പിടിപെട്ടു എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇക്കാര്യം പരിശോധിക്കണമെന്ന് എയര്‍ഇന്ത്യയും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം കേരളം ഉപയോഗിക്കുന്ന കിറ്റുകള്‍ ഗുണനിലവാരമുള്ളതാണെന്നും സിട്ര ഡി അര്‍ ഡി ഒ സര്‍ട്ടിഫിക്കറ്റുകളുള്ള പി പി ഇ കിറ്റുകളാണ് വാങ്ങുന്നതെന്നും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ പറയുന്നു. ഇന്ത്യയിലേയും ചൈനയിലേയും ഒമ്പത് കമ്പനികളില്‍ നിന്നാണ് കേരളം പി പി ഇ കിറ്റുകള്‍ വാങ്ങുന്നത്.

 

Latest