Connect with us

Covid19

രാജ്യത്ത് സമൂഹ വ്യാപനമില്ലെന്ന് പറഞ്ഞാല്‍ അത് കണ്ണടച്ച് ഇരുട്ടാക്കലാണ്; എയിംസ് മുന്‍ ഡയറക്ടര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ഓരോ ദിവസവും പതിനായിരത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇനിയും സാമൂഹിക വ്യാപനമില്ലെന്ന് പറയുന്ന് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. എം സി മിശ്ര. ഇപ്പോള്‍ വിദേശത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തുന്നില്ല. ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാല്‍ സമൂഹ വ്യാപനം ഉണ്ടെന്ന് ഉറപ്പിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. ഔട്ട്‌ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശത്ത് നിന്നെത്തുന്നവരെ എങ്ങനെയാണ് സ്‌ക്രീന്‍ ചെയ്യേണ്ടതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേരളം ഒരു നല്ല മാതൃക രാജ്യത്തിന് കാണിച്ചുതന്നതാണ്. രാജ്യം അത് പിന്തുടര്‍ന്നിരുന്നെങ്കില്‍ നമ്മളിപ്പോള്‍ കുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നെന്നും മിശ്ര പറഞ്ഞു.

എയിംസില്‍ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നാനൂറിനടുത്ത് ആളുകള്‍ക്ക് രോഗ ബാധയുണ്ടായി. അവരില്‍ പകുതി പേരും പറഞ്ഞത് തങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നല്ല പുറത്തുനിന്നാണ് രോഗബാധയുണ്ടായതെന്നാണ്. പുറത്തുനിന്നുളള അണുബാധ എന്ന് പറയുന്നത് സമൂഹവ്യാപനത്തെയാണ്. എയിംസില്‍ രോഗബാധ സ്ഥിരീകരിച്ചവരാരും വിദേശത്ത് പോയവരല്ലെന്നും മിശ്ര പറയുന്നു.

Latest