Connect with us

National

ജമ്മുവില്‍ മൂന്ന് ലഷ്‌കറെ ത്വയിബ തീവ്രവാദികള്‍ അറസ്റ്റില്‍

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ 1.34 കോടി രൂപയും 21 കിലോഗ്രാം ഹെറോയിനുമായി മൂന്ന ലഷ്‌കറ ത്വയിബ തീവ്രവാദികള്‍ പിടിയില്‍. പാകിസ്ഥാന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് തീവ്രവാദ സംഘടനയില്‍പ്പെട്ടവരെയാണ് പിടികൂടിയത്.

മയക്കുമരുന്ന് ഉപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘത്തെ കുറിച്ച് വിശ്വസനീയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഹന്‍ന്ദ് വാരയില്‍ നിന്ന് ഇവിരെ പിടികൂടുന്നത്. അബ്ദുല്‍ മൂമിന്‍ പീര്‍, ഇസ്ലാമുല്‍ ഹഖ് പീര്‍, സയ്യിദ് ഇഫ്തികാര്‍ ഇന്ദറാബി എന്നിവരെയാണ് പിടികൂടത്. മൂവരും ഹന്ദവാര നിവാസികളാണെന്ന് പോലീസ് പറഞ്ഞു.

ഉയര്‍ന്ന ഗുണനിലവാരമുള്ള 21 കിലോഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അന്താരാഷട്ര വിപണിയില്‍ ഏകദേശം 100 കോടി വില വരും ഇതിന്. 1.34 കോടി രൂപയും ക്യാഷ് കൗണ്ടിംഗ് മെഷീനും പിടിച്ചെടുത്തു. സംഘത്തിലെ മറ്റുള്ളവരെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ മയക്കുമരുന്ന് സംഘടനകളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

Latest