സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് കശുവണ്ടി ഫാക്ടറിക്കുള്ളില്‍ ഉടമ ആത്മഹത്യ ചെയ്തു

Posted on: June 11, 2020 11:47 am | Last updated: June 11, 2020 at 11:53 am

കൊല്ലം | കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം നല്ലിലയില്‍ നിര്‍മലമാതാ കശുവണ്ടി ഫാക്ടറി ഉടമ സൈമണ്‍(40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഫാക്ടറി നേരത്തെ പൂട്ടിയിരുന്നു. ഫാക്ടറിക്ക് ജപ്തി ഭീഷണി ഉണ്ടായിരുന്നു.

ലോക്ഡൗണ്‍ കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. നാല് കോടി രൂപയോളമായിരുന്നു കടബാധ്യത.ഇതോടെ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.കശുവണ്ടി ഫാക്ടറിക്കുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

ALSO READ  സംസ്ഥാനത്ത് കൗമാര ആത്മഹത്യ വർധിക്കുന്നെന്ന് പഠന റിപ്പോർട്ട്