Connect with us

Covid19

കൊവിഡ്; താപനില നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് ഹെല്‍മറ്റുമായി ദമാം മുന്‍സിപ്പാലിറ്റി

Published

|

Last Updated

ദമാം | കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ സ്മാര്‍ട്ട് ഹെല്‍മെറ്റുകളുമായി കിഴക്കന്‍ പ്രവിശ്യ മുന്‍സിപ്പാലിറ്റി. പൊതു സ്ഥലങ്ങളിലും കൂടുതല്‍ പേര്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും ആളുകളുടെ താപനില നിരീക്ഷിക്കാന്‍ കഴിയുന്ന സ്പെഷ്യല്‍ സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മീറ്റര്‍ അകലത്തില്‍ നിന്ന് താപനില അളക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണ് ഹെല്‍മെറ്റുകള്‍. ഇതിന് ഒരു മിനുട്ടില്‍ 200 പേരെ വരെ സ്‌കാന്‍ ചെയ്യാന്‍ കഴിയും.

പരിശോധനയില്‍ പനി കണ്ടെത്തിയാല്‍ പ്രത്യേക അലര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കുമെന്നും കിഴക്കന്‍ പ്രവിശ്യയിലെ മേയര്‍ എന്‍ജിനീയര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ജുബീര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇതിനായി സ്പെഷ്യല്‍ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ക്കുള്ള പരിശീലനവും മുന്‍സിപ്പാലിറ്റി നല്‍കിയിരുന്നു. പരിശോധനയില്‍ ക്രമാതീതമായ രീതിയില്‍ താപനില വര്‍ധന കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുമെന്നും മേയര്‍ അറിയിച്ചു.

Latest