Connect with us

Covid19

കൊവിഡ്; ഖത്വറില്‍ ഇന്ന് നാല് മരണം; 1716 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദോഹ | ഖത്വറില്‍ ഇന്ന് കൊവിഡ് ബാധിച്ച് നാലുപേര്‍ മരിച്ചു. 1,716 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 66 ആണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73595 ആയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ 1,844 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 49413 ആയി. 24 മണിക്കൂറിനുള്ളില്‍ 15 പേരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു.