National
കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി | ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഗ്രാമത്തിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ആർമി പോലീസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സും (സി ആർ പി എഫ്) ചേർന്ന് നടത്തിയ ആക്രമണം ഇന്ന് പുലർച്ചെ 1.30ഓടെയാണ് ആരംഭിച്ചത്.
തീവ്രവാദികളെ സുഗൂ ഗ്രാമത്തിലെ ഒരു വീട്ടിനുള്ളിൽ വെച്ചാണ് കുടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച മുതൽ ഷോപ്പിയാൻ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ രണ്ട് ആക്രമണങ്ങളിലായി ഒമ്പത് തീവ്രവാദികളാണ് ഇതിനകം കൊല്ലപ്പെട്ടത്.
---- facebook comment plugin here -----