Kerala
മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചു; ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ |മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു. ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മെയ് 28 നാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസ് എടുത്തിരുന്നു.
---- facebook comment plugin here -----