Connect with us

Covid19

തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,685 പേര്‍ക്ക്; ചെന്നൈയില്‍ മാത്രം 20 മരണം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ഇന്ന് 1,685 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. മരണസംഖ്യ 307 ആയി. 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിലെ എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്. കോയമ്പത്തൂര്‍, കന്യാകുമാരി ,തേനി അതിര്‍ത്തി ജില്ലകളിലും രോഗ വ്യാപനം വര്‍ധിക്കുകയാണ്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 266 പേരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 7,466 ആയി. തുടര്‍ച്ചയായ ആറാം ദിവസവും പതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 9,987 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,66,598 ആയി. രാജ്യത്തെ രോഗബാധ നിരക്ക് 3.9 ശതമാനം ആണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest