Kerala
പത്തനംതിട്ടയില്‍ ടാപ്പിംഗ് തൊഴിലാളി കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ചു

പത്തനംതിട്ട | ടാപ്പിംഗ് തൊഴിലാളി കാട്ടുപന്നിയുടെ കുത്തേറ്റും മരിച്ചു. പത്തനംതിട്ട അരീക്കക്കാവിലാണ് സംഭവം. പേഴുമ്പാറ സ്വദേശി റെജികുമാറാണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്കായി ബൈക്കില്‍ പോകവെയാണ് പന്നിയുടെ ആക്രമണമേറ്റത്. കാട്ടുപന്നിയുടെ കുത്തേറ്റതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
റോഡില്‍ വീണ റെജികുമാറിന്റെ തലക്കേറ്റ പരുക്കാണ് മരണത്തിനിടയാക്കിയത്. രാവിലെ നടക്കാനിറങ്ങിയവര്‍ റോഡില്‍ വീണുകിടന്ന റെജികുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----