Connect with us

Kerala

ബസ് ചാര്‍ജ് കുറച്ച നടപടിക്ക് താത്ക്കാലിക സ്റ്റേ; അധിക നിരക്ക് ഈടാക്കാമെന്ന് കോടതി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസുകള്‍ക്കും കെ എസ് ആര്‍ ടി സിക്കും അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതായി ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം നല്‍കിയ ഹരജിയിലാണ് നടപടി.

ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതു വരെ ഉയര്‍ന്ന നിരക്ക് ഈടാക്കാം. നിരക്ക് വര്‍ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ബസില്‍ യാത്രക്കാരെ കൊണ്ടുപോകേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest