National
കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡല്ർഹി| കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിൽ തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതി. കൂടാതെ എല്ലാ സംസ്ഥാനങ്ങൾക്കും 24 മണിക്കൂറിനുള്ളിൽ അധിക ട്രെയിനുകൾ അനുവദിക്കണമെന്നും പറഞ്ഞു. മടങ്ങി പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ആരംഭിക്കണം. കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചുള്ള പൊതുതാത്പര്യഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
വിലക്കുകൾ ലംഘിച്ച് സ്വന്തം വീടുകളിൽ പോകാൻ ശ്രമിച്ചതിന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സംസ്ഥാന സർക്കാറുകൾ പരിഗണിക്കണം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചിന്‌റേതാണ് നിർദേശം. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ക്ഡൗൺ നിയന്തണ ലംഘനത്തിന് ഇവർക്കെതിരെ കോസുകൾ രജിസ്റ്റർ ചെയ്തത്.
ഉത്തരവ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സ്വമേധയാ എടുത്ത ഹരജി സുപ്രീം കോടതി ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും.