Connect with us

Covid19

ക്ഷേത്രങ്ങല്‍ തുറക്കല്‍; കേരളത്തെ കുറ്റപ്പെടുത്തിയ വി മുരളീധരന് കടകംപള്ളിയുടെ ശക്തമായ മറുപടി

Published

|

Last Updated

തിരുവനന്തപുരം | ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരന് ദേവസ്വംന്ത്രി കടകംപള്ളിയുടെ ശക്തമായ മറുപടി. കേന്ദ്രസര്‍ക്കാറാണ് അരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര തീരുമാനം സംസ്ഥാനം ചാടിപ്പിടിച്ച് നടപ്പാക്കുകയല്ല ചെയ്തത്. ഇവിടത്തെ മതസംഘടന നേതാക്കളുായി ചര്‍ച്ച നടത്തിയ ശേഷമാണ് ഒരു തീരുമാനത്തില്‍ എത്തിയതെന്നും കടകംപള്ളി പറഞ്ഞു.

കേന്ദ്ര മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാറില്ലെങ്കില്‍ പങ്കെടുത്തവരോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണം. കാര്യങ്ങള്‍ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്നും കടകംപള്ളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെ പ്രതികരിച്ചു. മുരളീധരന്റെ അവസ്ഥ പരിതാപകരമാണ്. ഹാ കഷ്ടം എന്നല്ലാതെ പറയാനാവില്ല. ശബരിമലയിലേത് പോലെ വര്‍ഗീയ ധ്രുവീകരണമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ, അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാര്‍, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്ക് പേജിലായിരുന്നു വിമര്‍ശനം. ഇതിനുള്ള മറുപടിയാണ് കടകംപള്ളി നല്‍കിയത്.

Latest