Covid19
മാളുകളും റസ്റ്റോറന്റുകളും ഇന്ന് മുതല്‍ തുറക്കും

കൊച്ചി | ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടരമാസമായി അടഞ്ഞുകിടക്കുന്ന മാളുകളും റസ്റ്റോറന്റുകളും ഇന്ന് മുതല്‍ തുറക്കും. ഇന്നലെ മുതല്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും അണുനശീകരണത്തിനായി ക്ലീനിംഗുും കൊവിഡ് പ്രോട്ടോകള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ഇന്ന് തുറക്കുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്താന്‍ പ്രയാസമായതിനാല്‍ ചില ഹോട്ടലുകള്‍ ഇന്ന് തുറക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. മാളുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാകും. ഒരേ സമയം നിശ്ചിത ആളുകളെ മാത്രമേ മാളിലേക്ക് പ്രവേശിപ്പിക്കൂ.
കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ പല ആരാധനാലയങ്ങളും ആളുകളെ കയറ്റേണ്ടെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ബാക്കിയുളള ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പ്രവര്‍ത്തനം. 65 വയസിന് മുകളിലുളളവര്‍ക്കും, പത്ത് വയസിന് താഴെയുളളവര്‍ക്കും പ്രവേശനമുണ്ടാകില്ല. പ്രസാദവും നിവേദ്യവും വിതരണം ചെയ്യില്ല. പള്ളികളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. അതിനിടെ ദേശീയപാതകളിലും മറ്റും സ്ഥിതി ചെയ്യുന്ന ഭൂരിഭാഗം പള്ളികളും തുറക്കേണ്ടെന്ന നിലപാടിലാണ് മഹല്ല് കമ്മറ്റികള്‍.