Connect with us

Kerala

സിപിഎമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യുഡിഎഫ് ഘടകകക്ഷികള്‍: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | സിപിഎമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യുഡിഎഫിലെ ഘടകകക്ഷികളെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്‍ഡിഎഫ് വിപുലീകരണമെന്ന ആശയം പരാജയ ഭീതിയില്‍നിന്നാണ്. സമവായമാണു യുഡിഎഫ് നയം. എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ദുര്‍ബലമായ മുന്നണിയാണ് എല്‍ഡിഎഫ്. ആ മുന്നണിയിലും സിപിഎമ്മിലും വല്ലാത്ത അന്തര്‍സംഘര്‍ഷമുണ്ട്.

ഈ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്കു പൂര്‍ണമായും നഷ്ടമായി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര മാധ്യമങ്ങളെ വരെ ഉപയോഗിക്കുന്നു. കോവിഡ് പ്രതിരോധം പൂര്‍ണമായും പാളി. എന്നാല്‍ നൊബേല്‍ പുരസ്‌കാരം നേടിയെടുക്കാനുള്ള പിന്നാമ്പുറ ശ്രമങ്ങളാണു പിആര്‍ ഏജന്‍സികള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിനായില്ല. ദേവികയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാറാണ്. രാജ്യത്തെ ഡിജിറ്റല്‍ യുഗത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി പറഞ്ഞു

Latest