Connect with us

Ongoing News

ശമ്പളം വെട്ടിക്കുറക്കല്‍: വായ്പ എടുത്തവര്‍ പ്രതിസന്ധിയില്‍, പുതിയ ശമ്പള സ്ലിപ് ആവശ്യപ്പെട്ട് ബേങ്കുകള്‍

Published

|

Last Updated

മുംബൈ | കൊവിഡ്- 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിനടയില്‍ പല കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കലുകള്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെ, കൂനിന്മേല്‍ കുരു എന്ന പോലെ വായ്പ അനുവദിച്ച ബേങ്കുകള്‍ പോലും പുതിയ ഗഡുക്കള്‍ അടക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കാന്‍ പുതിയ ശമ്പള സ്ലിപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഭാവിയില്‍ വായ്പ എടുക്കുന്നവര്‍ വായ്പകള്‍ തിരികെ നല്‍കുമെന്ന് ഉറപ്പാക്കാനാണിത്.

വായ്പയെടുത്തയാള്‍ ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചടവ് വീഴ്ച വരുത്തിയാല്‍ പിന്നീട് അടുത്ത ഗഡു നല്‍കുന്ന കാര്യം ബേങ്കുകള്‍ വീണ്ടും വിലയിരുത്തും. ഉപഭോക്താക്കളുടെ ശമ്പള തിരുത്തലുകളും മറ്റും കാരണം ബേങ്കുകള്‍ ഭവനവായ്പകള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തി വരികയാണിപ്പോള്‍. ഭവനവായ്പ എടുത്ത ആളുകളില്‍ പലരും ബുക്ക് ചെയ്ത നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭവന വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് ബ്യൂറോ സ്‌കോര്‍ കുറയുന്നതിന് കാരണമാകും. ഇത് ഭാവിയില്‍ വായ്പയെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. വായ്പയെടുത്തയാളുടെ രേഖകളുടെ മൂല്യനിര്‍ണയം പുതിയ കാര്യമല്ലെന്നും സാധാരണ മൂല്യനിര്‍ണയ പ്രക്രിയയുടെ ഭാഗമായി തന്നെയാണ് ഏറ്റവും പുതിയ വരുമാന പ്രസ്താവനകള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീട് വാങ്ങുന്നവര്‍ തങ്ങളുടെ ഇ എം ഐകളില്‍ മൂന്ന് മാസത്തെ മൊറട്ടോറിയം ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പണം വിതരണം ചെയ്യുന്നത് ബേങ്ക് നിര്‍ത്തി വയ്ക്കും. മൊറട്ടോറിയം അവസാനിച്ചു കഴിഞ്ഞാല്‍, ഇത്തരം വായ്പ അപേക്ഷകള്‍ വീണ്ടും പ്രത്യേകം വിലയിരുത്തുമെന്നും ഒരു സ്വകാര്യ ബേങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest