Connect with us

Kerala

വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Published

|

Last Updated

കോട്ടയം| കോപ്പിയടി ആരോപിച്ച് സ്‌കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർഥിനി മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതർ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നസാഹചര്യത്തിലാണ് വനിതാ കമ്മിഷന്റെ ഇടപെടൽ. സംഭവത്തിൽ എംജി സർവകലാശാല ബി എം വി ഹോളിക്രോസ് കോളജിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിൽ കൊമേഴ്സ് ബിരുദ വിദ്യാർഥിനിയായിരുന്ന അഞ്ജു ചെർപ്പുങ്കല്ലിലെ കോളജിലായിരുന്നു പരീക്ഷ എഴുതിയിരുന്നത്. ശനിയാഴ്ച പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രാൻസിപ്പലും മറ്റ് അധ്യാപകരും മോശമായി പെരുമാറിയെന്നും ഹാൾ ടിക്കറ്റ് ബലമായി പിടിച്ചുവാങ്ങിയ ശേഷം കോളജിൽ നിന്നും പുറത്താക്കിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.

Latest