National
ഒഡീഷയില്‍ വിമാനം തകര്‍ന്ന് രണ്ട് പേർ മരിച്ചു

ഭുവനേശ്വര്‍| ഒഡീഷയില്‍ പരിശീലന പറക്കലിനിടെ രണ്ട് സീറ്റുള്ള വിമാനം തകര്‍ന്ന് വീണ് ട്രയിനി പൈലറ്റിനും പരിശീലകനും ദാരുണാന്ത്യം. ദെങ്കല്‍ ജില്ലയിലാണ് സംഭവം.
ജില്ലയിലെ ബിര്‍സാല സര്‍ക്കാര്‍ വ്യോമയാന പരിശീലന കേന്ദ്രത്തിലെ പരിശീലന വിമാനമാണ് തകര്‍ന്നതെന്ന് ദെങ്കല്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി കെ നായക് പറഞ്ഞു. വിമാനം തകര്‍ന്ന് വീണ ഉടനെ കംക്യാനഗറിലുള്ള ആശുപത്രിയില്‍ ഇരുവരെയും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് നായക് പറഞ്ഞു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----