Gulf
ഫോട്ടോഗ്രാഫി മത്സരം; ഇന്ത്യക്കാരന് ഒന്നാം സ്ഥാനം

ദുബൈ | ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.
“ജലം” എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽ ഇന്ത്യക്കാരൻ അപാർതിം പാൽ പകർത്തിയ ചിത്രത്തിനാണ് ഒന്നാം സ്ഥാനം.
ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ജാസ്മിൻ കാരി ഗ്രാൻഡ് പ്രൈസ് ജേതാവായി. 120,000 യു എസ് ഡോളറാണ് സമ്മാനത്തുക. രണ്ട് മാസം പ്രായമായ തന്റെ രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം ഉറങ്ങുന്ന കൂനൻ സ്രാവിന്റെ ചിത്രമാണ് ജാസ്മിൻ പകർത്തിയത്.
---- facebook comment plugin here -----