Connect with us

Gulf

ആരാധനാലയങ്ങൾക്ക് നിർദേശം ലഭിച്ചു

Published

|

Last Updated

ദുബൈ | കൊറോണക്കെതിരെ പാലിക്കേണ്ട നിർദേശങ്ങൾ വിവിധ ആരാധനാലയങ്ങൾക്ക് ലഭിച്ചു. പകുതിയോളം പേരെ ഉൾക്കൊള്ളുന്ന രീതിയിലാവണം ആരാധനാസ്ഥലം ക്രമീകരിക്കേണ്ടത്. അകത്തേക്കും പുറത്തേക്കും ആളുകൾ പോകുന്നത് രണ്ട് വ്യത്യസ്ത കവാടങ്ങളിലൂടെയാകണം. വിശ്വാസികളുടെ ശരീരോഷ്മാവ് അളക്കാനുള്ള ഉപകരണം വേണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ശരീരോഷ്മാവ് ഉള്ളവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കരുത്.

ആരാധനാലയങ്ങൾക്ക് മുന്നിൽ മാസ്‌കുകളോ ഗ്ലൗസുകളോ വിതരണം ചെയ്യരുത്. ആഹാര സാധനങ്ങളും വിതരണം ചെയ്യരുത്. ആരാധന തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതു വരെ വാതിലുകളും ജനലുകളും തുറന്നിടണം. മാസ്‌ക് ഉൾപെടെയുള്ള മാലിന്യങ്ങൾ കളയാൻ അടപ്പുള്ള വേസ്റ്റ് ബിന്നുകൾ കരുതണം.

നിസ്‌കാരത്തിന് നിൽക്കുമ്പോൾ ആളുകൾ തമ്മിൽ ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം. കൊവിഡ് രോഗികളും ഗുരുതര അസുഖമുള്ളവരും ദേവാലയങ്ങളിൽ വരരുത് തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം മസ്ജിദുകളിലും സമാനമായ നിർദേശങ്ങൾ നൽകിയിരുന്നു.

Latest