Covid19
പി ഐ ബി ഉദ്യോഗസ്ഥന് കൊവിഡ്: നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് മുതിര്‍ന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു. പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പള്‍ ഓഫ് ഡയറക്ടര്‍ ജനറല്‍ കെ എസ് ദത്ത് വാലിയയെയാമ് രോഗത്തെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ പ്രധാനവക്താവ് കൂടിയായ ദത്ത് വാലിയ കേന്ദ്രമന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലെ സ്ഥിരം സാന്നിധ്യമാണ്.
ദത്ത് വാലിയക്ക് രോഗം കണ്ടെതിനെ തുടര്‍ന്ന് അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നാഷണല്‍ മീഡിയ സെന്റര്‍ അടച്ചത്. ഇനി വാര്‍ത്താസമ്മേളനം ശാസ്ത്രിഭവനിലായിരിക്കും നടക്കുക എന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമര്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ക്കൊപ്പം ദത്ത് വാലിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.