Kerala
സഹോദരിയുടെ കാമുകനെ യുവാവ് നടുറോഡിലിട്ട് വെട്ടി

മുവാറ്റുപുഴ | സഹോദരിയുടെ കാമുകനെ യുവാവ് വടിവാള്‍കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവനാ (19) ണ് വെട്ടേറ്റത്. അക്രമണത്തില്‍ അഖിലിന്റെ വലത് കൈപ്പത്തിക്ക് ഗുരുതരമായി പരുക്കേറ്റു. തടായന്‍ ശ്രമിച്ച അഖിലിന്റെ അമ്മാവന്റെ മകന്‍ അരുണ്‍ ബാബുവിനും പരുക്കേറ്റു. സംഭവത്തില്‍ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്ക് താമസിക്കുന്ന 22കാരനെ പോലീസ് തിരയുന്നു.
മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം.
സെമിത്തേരിക്കു സമീപത്തെ കടയില്‍ മുഖാവരണം വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരന്‍ വിളിച്ചിറക്കി. മുന്‍ പരിചയമുള്ളതിനാല്‍ അടുത്തേക്ക് ചെന്നപ്പോള്‍ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. വലത് കൈക്കുഴക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അക്രമം കണ്ട് ഓടിയത്തിയ അരുണ്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്കും മര്‍ദനമേറ്റു. ആക്രമണത്തിനു ശേഷം പ്രതി ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു. ബൈക്കില്‍ പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.