Connect with us

National

മധ്യപ്രദേശില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

|

Last Updated

ഗ്വാളിയോര്‍ | മധ്യപ്രദേശില്‍ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരാഴ്ച മുമ്പ് ഉജ്ജൈന്‍ എം പി പ്രേംചന്ദ ഗുഡ്ഡ ബി ജെ പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഗ്വാളിയോറിലെ മുന്‍ എം എല്‍ എയും മൂന്ന് തവണ മന്ത്രിയുമായിരുന്ന ബാലേന്ദു 11 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഗ്വാളിയോര്‍- ചമ്പല്‍ മേഖലയിലെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമാണ് ബാലേന്ദു ശുക്ലക്കുള്ളത്.

നേരത്തേ കോണ്‍ഗ്രസിലായിരുന്ന ബാലേന്ദു 2009ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു മന്ത്രിയായത്. ഈയടുത്ത് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് 2008ല്‍ അദ്ദേഹം പാര്‍ട്ടി വിട്ടത്. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യയുടെ സഹപാഠിയായിരുന്നു അദ്ദേഹം.

---- facebook comment plugin here -----

Latest