Connect with us

Covid19

ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്

Published

|

Last Updated

തൃശ്ശൂര്‍ | തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ്. അതേ സമയം രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ജില്ലയില്‍ ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 89 ആയി ഉയര്‍ന്നു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 107 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Latest