Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു; അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ആരംഭിച്ച സംയുക്ത സൈനിക നടപടിയില്‍ അഞ്ച് തീവ്രവാദികളെ വധിച്ചു. പോലീസും സുരക്ഷാ സൈന്യവും സംയുക്തമായി പുലര്‍ച്ചെയാണ് സൈനിക നടപടി ആരംഭിച്ചത്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ 12 മണിക്കൂര്‍ നീണ്ടു. എല്ലാ തീവ്രവാദികളെയും വധിച്ചിട്ടുണ്ട്.

തെക്കന്‍ ജില്ലയായ ഷോപ്പിയാനിലെ റെബാന്‍ ഗ്രാമത്തിലാണ് സംഭവം. ജെയ്‌ഷെ മുഹമ്മദിലും ഹിസബുള്‍ മുജാഹിദിനിലും ഉള്‍പ്പെട്ട തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്.

ഭീകരര്‍ ജില്ലയില്‍ ഒളിച്ചിരിക്കുന്നതായി വിശ്വസനീയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം, സി ആര്‍പി എഫ്, ഷോപ്പിയാന്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത്.

Latest