Covid19
കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാന്‍ അനുമതി

പൂനെ | കൊവിഡിനെതിരായ വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് മഹാരാഷ്ട്ര സര്‍ക്കാറിന്റെ അനുമതി. സംസ്ഥാന വനം വകുപ്പാണ് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നും നാലും വയസുള്ള കുരങ്ങുകളില്‍ പരീക്ഷണം നടത്താനാണ് തീരുമാനം. ഇതിനായി പൂനെയിലെ വദ്ഗാവ് വനത്തില്‍ നിന്ന് 30 കുരങ്ങുകളെ പിടികൂടും.
പരീക്ഷണത്തിനായി കുരങ്ങുകളെ ഉടന്‍ പിടികൂടി ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറാന്‍ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ആവശ്യപ്പെട്ടു.
---- facebook comment plugin here -----