Connect with us

International

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം: പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ അക്രമം

Published

|

Last Updated

വാഷിംഗ്ടണ്‍  |ആഫ്രിക്കന്‍ അമേരിക്കക്കാരനായിരുന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ പോലീസ് അടിച്ചമര്‍ത്തുന്നു. രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വലിയ മര്‍ദനമാണ് അഴിച്ചുവിടുന്നത്.

പോലീസ് അക്രമിക്കുന്നതിന്റെ ചില വീഡിയോ ദൃശ്യങ്ങളും പ്രതിഷേധക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്്. അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി ഉള്‍പ്പെടെ ഈ വീഡിയോകള്‍ സപ്രേഷണം ചെയ്തു. ഇന്‍ഡ്യാനപോളിസിലും വാഷിംഗ്ടണ്‍ ഡിസിയിലുമെല്ലാം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ശക്തമായ ലാത്തിച്ചാര്‍ജ് നടത്തുകയും കുരുമുളക് സ്‌പ്രേ പ്രയോഗവും നടത്തി.

പ്രതിഷേധങ്ങള്‍ക്കിടെ പോലീസിന്റെ മുന്നില്‍പ്പെട്ട 70 വയസിലേറെ പ്രായമുള്ള വൃദ്ധനെ തള്ളി താഴെയിടുന്നതും അദ്ദേഹത്തിന് വീഴ്ചയില്‍ പരിക്കേല്‍ക്കുന്നതുമുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Latest