Connect with us

Gulf

വിസ കാലാവധി: ഇന്ത്യന്‍ സര്‍ക്കാറിന്റെ പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് ഐ സി എഫ്

Published

|

Last Updated

അബൂദബി | നാട്ടിലുള്ള വിദേശ ഇന്ത്യക്കാരില്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിസ കാലാവധിയുള്ള ആളുകള്‍ക്ക് മാത്രമേ രാജ്യാന്തര യാത്ര പാടുള്ളൂവെന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ പുതിയ നിയമം പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജൂണ്‍ ഒന്നിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളിലാണ് ഇത് സംബന്ധമായ നിര്‍ദേശമുള്ളത്.
വിസ കാലാവധി തീര്‍ന്നവരെ പോലും ഡിസംബര്‍ വരെ സ്വീകരിക്കാന്‍ തയാറാണെന്ന് മിക്ക ഗള്‍ഫ് രാജ്യങ്ങളും അറിയിച്ചിരിക്കെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ പുതിയ നിലപാട് എന്നത് ആശങ്കാജനകമാണ്.

നാട്ടിലെത്തിയ പ്രവാസികള്‍ പലരും ലോക്ക് ഡൗണ്‍ കാരണം തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നവരാണ്. വിസ കാലാവധി തീര്‍ന്നവരും തീരാനിരിക്കുന്നവരോ ആണ് അവരിലേറെയും. പുതിയ വ്യവസ്ഥ പ്രകാരം ആയിരങ്ങള്‍ക്ക് അവരവരുടെ ജോലിയില്‍ തിരികെ എത്താന്‍ കഴിയാതാകും. വ്യവസ്ഥ പിന്‍വലിച്ച് ഇത് സംബന്ധമായി നിലനില്‍ക്കുന്ന ആശങ്കക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.