Connect with us

Malappuram

അവശനായ കാട്ടാനക്ക് വിദഗ്ധ ചികിത്സ നല്‍കി; കാടുകയറും വരെ പ്രത്യേക നിരീക്ഷണം

Published

|

Last Updated

മലപ്പുറം | കരുവാരക്കുണ്ട് കല്‍ക്കുണ്ടിലെ ജനവാസ കേന്ദ്രത്തില്‍ അവശനിലയില്‍ കണ്ട കാട്ടാനക്ക് വിദഗ്ധ ചികിത്സ നല്‍കി. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ച ശേഷം ചികിത്സ നല്‍കിയത്.

മൂന്ന് ദിവസമായി ആര്‍ത്തല കോളനിക്ക് സമീപത്തെ കുന്നത്ത് ടോമിയുടെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു ആന. ഇത് തോട്ടം തൊഴിലാളികളെയും നാട്ടുകാരെയും ഭീതിയിലാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വനപാലകരെത്തി ആനയെ കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും അവശത മൂലം സാധിച്ചില്ല. ഇതോടെയാണ് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നലെ ഉച്ചയോടെ ആനയെ മയയെ മയക്കുവെടി വെച്ച് ചികിത്സ നല്‍കിയത്.


വാഴക്കകത്തും വയറ്റിലുമുള്ള മുറിവുകളാണ് ആനയുടെ അവശതക്ക് കാരണം. ആന അപകടനില തരണം ചെയ്യാന്‍ സാധ്യതയുെണ്ടന്നാണ് ഇവരുടെ നിഗമനം. അവശത മാറി കാടുകയറും വരെ ആനക്ക് വനപാലകരുടെ നേതൃത്വത്തില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേണ്ടിവന്നാല്‍ വിദഗ്ധ ചികിത്സ ഇനിയും ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. മണ്ണാര്‍ക്കാട് സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരാണ് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കരുവാരക്കുണ്ടിലെത്തിയത്. ഉത്തര മേഖല സി സി എഫ് ഒ വിജയാനന്ദന്‍, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍, നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ വി സജികുമാര്‍, സൈലന്റ് വാലി റേഞ്ച് ഓഫീസര്‍ അജയ്‌ഘോഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.