Connect with us

International

പോസ്റ്റുകള്‍ ആര്‍ക്കൈവ് ചെയ്യാം, കൂട്ടമായി ഡിലീറ്റാക്കാം; പുതിയ സംവിധാനമൊരുക്കാന്‍ ഫേസ്ബുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പോസ്റ്റുകള്‍ ആര്‍ക്കൈവ് ചെയ്യാനും കൂട്ടമായി ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യമൊരുക്കുമെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചു. മാനേജ് ആക്ടിവിറ്റി എന്ന പുതിയ ഫീച്ചര്‍ അനുസരിച്ചാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ ആര്‍ക്കൈവ് സൗകര്യമുണ്ട്. ചില പോസ്റ്റുകളില്‍ എല്ലാവര്‍ക്കും ലഭിക്കുന്നതില്‍ നിന്ന് മറച്ചുവെക്കാനും അതേസമയം ആര്‍ക്കൈവ് ടാബില്‍ ലഭ്യവുമാകുന്ന സംവിധാനമാണ് ഇന്‍സ്റ്റയിലുള്ളത്. സമാന സംവിധാനം തന്നെയാണ് ഫേസ്ബുക്കിലുമുണ്ടാകുക.

മറ്റാരും കാണരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പോസ്റ്റുകള്‍ ഇങ്ങനെ ആര്‍ക്കൈവ് ചെയ്യാം. അതേസമയം, ഉപയോക്താവിന് കാണാനും സാധിക്കും. മൊബൈലിലാണ് മാനേജ് ആക്ടിവിറ്റി ഫീച്ചര്‍ ആദ്യം ലഭ്യമാകുക. പിന്നീട് ഡെസ്‌ക്ടോപിലും ഫേസ്ബുക്ക് ലൈറ്റിലും ലഭ്യമാക്കും.

മാനേജ് ആക്ടിവിറ്റിയില്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം. ട്രാഷിലേക്ക് മാറ്റുകയാണ് ആദ്യ പടി. സ്ഥിരമായി ഡിലീറ്റ് ആകുന്നതിന് മുമ്പ് 30 ദിവസം പോസ്റ്റ് ട്രാഷിലുണ്ടാകും. ഈ വേളയില്‍ ഡിലീറ്റ് ചെയ്യാനും പുനഃസ്ഥാപിക്കാനും സാധിക്കും.

Latest