Covid19
2500ല്‍ അധികം വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ പ്രവേശന വിലക്ക് ഏര്‍പെടുത്തി

ന്യൂഡല്‍ഹി | ലോക് ഡൗണ്‍ കാലത്ത് വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച 2550 വിദേശ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കേന്ദ്രം കരിമ്പട്ടികയില്‍ പെടുത്തി. ഇവര്‍ക്ക് അടുത്ത പത്ത് വര്‍ഷം രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പള്ളികളിലും മതസ്ഥാപനങ്ങളിലുമായി ഇത്തരത്തില്‍ വിദേശികള്‍ കഴിയുന്നതായി അതത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊവിഡ് പ്രതിരോധത്തിന് കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കെ കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയിലെ തബ് ലീഗ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.