Connect with us

Kerala

കോട്ടയം താഴത്തങ്ങാടി കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ

Published

|

Last Updated

കോട്ടയം | താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതികളെ വീടുകയറി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കുമരകം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.
ഇയാൾക്ക് ഇവരുമായി സാന്പത്തിക ഇടപാടുള്ളതായാണ് സൂചന. പോലീസ് ചോദ്യം ചെയ്ത് വരുന്നു. കോട്ടയം ജില്ലാ അതിർത്തിയിലെ പെട്രോൾ പന്പിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.

ചൊവ്വാഴ്ച മുതൽ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. അതേസമയം, മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ജി ജയദേവ്. സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നുണ്ട്. കുടുംബവുമായി അടുപ്പമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
ഒന്നിലധികം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

---- facebook comment plugin here -----

Latest