Connect with us

National

ആനന്ദ്ബസാര്‍ പത്രിക എഡിറ്റര്‍ രാജിവെച്ചു; രാജി മുഖ്യമന്ത്രി പേരെടുത്ത് വിമര്‍ശിച്ചതിന് പിന്നാലെ

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പത്രമായ ആനന്ദബസാര്‍ പത്രികയുടെ എഡിറ്റര്‍ അനിര്‍ബന്‍ ചാറ്റോപാധ്യായ് രാജിവെച്ചു. പത്രം സംസ്ഥാന സര്‍ക്കാറിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ച് നാല് ദിവസം പിന്നിട്ടപ്പോഴാണ് രാജി. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് എഡിറ്ററെ പോലീസ് വിളിപ്പിച്ചിരുന്നു.

അനിര്‍ബന്റെ രാജി വലിയ രാഷ്ട്രീയ വിവാദത്തിന് സംസ്ഥാനത്ത് തിരികൊളുത്തിയിട്ടുണ്ട്. മമതാ സര്‍ക്കാറില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് രാജിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബംഗാളിലെ മാധ്യമ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

മെയ് 27നാണ് ബംഗാളിലെ മാധ്യമങ്ങളെ പൊതുവിലും ആനന്ദബസാറിനെ പേരെടുത്തും മമത ബാനര്‍ജി വിമര്‍ശിച്ചത്. കൊറോണവൈറസ്, ഉം പാന്‍ ചുഴലിക്കാറ്റ് പ്രതിസന്ധികളെ കൈകാര്യം ചെയ്ത സര്‍ക്കാറിന്റെ രീതിയെ വിമര്‍ശിച്ച് സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്ന് അവര്‍ പറഞ്ഞിരുന്നു.

അനിര്‍ബന്റെ രാജിക്ക് മുമ്പ് തന്നെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖാര്‍ ഈ വിഷയം ഏറ്റെടുത്തിരുന്നു. എഡിറ്ററെ ഹരെ സ്ട്രീറ്റ് പോലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് മാധ്യമസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടാനാകില്ലെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.