പുതിയ ഡാറ്റ്‌സണ്‍ റെഡി ഗോ പുറത്തിറക്കി

Posted on: June 3, 2020 8:45 pm | Last updated: June 3, 2020 at 8:45 pm

കൊച്ചി | പുതിയ ഡാറ്റ്‌സണ്‍ റെഡി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഹാച്ച്ബാക്ക് മോഡലായ പുതിയ റെഡിഗോ സ്‌പോര്‍ട്ടിയും പ്രോഗ്രസീവുമാണ്. പെന്റബ്ലേഡ് ഡ്യുവല്‍ ടോണ്‍ വീല്‍ കവര്‍ ഉള്ള 14 ഇഞ്ച് വീലുകള്‍, എല്‍ഇഡി സിഗ്‌നേച്ചര്‍ ടെയില്‍ലാമ്പുകള്‍, ഫാബ്രിക് ഉള്ള ഡോര്‍ ട്രിം എന്നീ ഫസ്റ്റ്ക്ലാസ് സവിശേഷതകള്‍ വാഹനത്തിന്റെ കാഴ്ചഭംഗി വര്‍ദ്ധിപ്പിക്കുന്നു. എല്‍ ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍, സില്‍വര്‍ ഡെക്കറേഷനോടുകൂടിയ സ്ലീക്ക് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. 2,83,000 രൂപയാണ് തുടക്കവില. ആറ് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.

‘മികച്ച വിലയില്‍ ഉയര്‍ന്ന നിലവാരമുള്ള ഒരു ഉല്‍പ്പന്നമാണ് പുതിയ ഡാറ്റ്‌സണ്‍ റെഡിഗോയിലൂടെ ഞങ്ങള്‍ അവതരിപ്പിച്ചത്. ജാപ്പനീസ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച പുതിയ റെഡിഗോ സെഗ്മെന്റ് ലീഡിങ് സാങ്കേതിക സവിശേഷതകളോടെയാണ് എത്തുന്നത്. ഇത് യുവ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന മോഹങ്ങള്‍ നിറവേറ്റുന്നതാണ്. പ്രൊഗ്രസീവ് മൊബിലിറ്റി പ്രാപ്തമാക്കുകയെന്ന ദൗത്യത്തിന് അനുസൃതമായി എല്ലാ ഡാറ്റ്‌സണ്‍ ഉല്‍പ്പന്നങ്ങളുടെയും മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ‘ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

187 എംഎം സെഗ്മെന്റ് ലീഡിംഗ് ഗ്രൗണ്ട് ക്ലിയറന്‍സും പുറകിലെ യാത്രക്കാര്‍ക്ക് കാല്‍മുട്ടിന് ആയാസരഹിതമായ ‘റിയര്‍ ക്‌നീ റൂം കംഫര്‍ട്ടും’ (കോംപാക്റ്റ് സെഡാന് തുല്യമായത്) ഹാച്ച്ബാക്ക് മോഡലായ റെഡിഗോ വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്ക് അനുയോജ്യമായ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ അഡ്വാന്‍സ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്‌സ് റെക്കഗ്‌നിഷന്‍ പോലുള്ള മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ റെഡിഗോ. ക്രാഷ്‌റെസിസ്റ്റന്റ് ബോഡി സ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര സുരക്ഷാ സവിശേഷതകളാണ് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഫ്രണ്ട് ഓഫ്‌സെറ്റ് ഇംപാക്ട്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്റ്റ് കംപ്ലയിന്റ്, റിട്രാക്റ്റീവ് ഫംഗ്ഷനോടുകൂടിയ റിയര്‍ സീറ്റ് ബെല്‍റ്റ്, പ്രൊജക്ഷന്‍ ഗൈഡുള്ള റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് മറ്റ് സുരക്ഷാ സവിശേഷതകള്‍.

0.8 എല്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഡി, എ, ടി, ടി (ഒ) എന്നീ നാല് വേരിയന്റുകളാണ് ഉള്ളത്. 1.0 എല്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ രണ്ട് വേരിയന്റുകളുമുണ്ട്. മാനുവല്‍ ട്രാന്‍സ്മിഷന്‍, സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ (എഎംടി) ടി (ഒ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ട് പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളിലാണ് പുതിയ റെഡിഗോ എത്തുന്നത്. സാന്‍ഡ്‌സ്റ്റോണ്‍ ബ്രൗണ്‍ (പുതിയത്), വിവിഡ് ബ്ലു (പുതിയത്), ബ്ലേഡ് സില്‍വര്‍; ബ്രോണ്‍സ് ഗ്രേ, ഓപല്‍ വൈറ്റ്, ഫയര്‍ റെഡ് എന്നീ നിറഭേദങ്ങളാണുള്ളത്.

കിലോമീറ്റര്‍ പരിധിയില്ലാത്ത രണ്ട് വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും ഡാറ്റ്‌സണ്‍ നല്‍കുന്നു. ഇത് 1850 രൂപയ്ക്ക് അഞ്ച് വര്‍ഷം വരെ നീട്ടാം. വാഹനം വാങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.