Connect with us

National

287 പുതിയ മദ്രസകൾ; ഐ ഇ ബി ഐ ദേശീയ അധ്യയന വർഷം ഇന്ന് മുതൽ

Published

|

Last Updated

ന്യൂഡൽഹി | ഇസ്‌ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യക്ക് (ഐ ഇ ബി ഐ) കീഴിൽ വ്യത്യസ്ത സംസ്ഥാനങ്ങളിലെ മദ്‌റസകളുടെ പഠനാരംഭം ഇന്ന് (ബുധൻ) ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും.

കൊവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ വഴിയാണ് അധ്യയനം ആരംഭിക്കുക.
പുതിയ അധ്യയന വർഷത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നായി ഐ ഇ ബി ഐയുടെ അംഗീകാരത്തിന് അപേക്ഷിച്ച 287 പുതിയ മദ്്റസകൾക്കുള്ള അംഗീകാര പത്ര വിതരണോദ്ഘാടനവും കാന്തപുരം നിർവഹിക്കും.

ഓൺലൈൻ വഴിയുള്ള പഠനം അതത് സോണുകളിലെ മനേജർമാരുടെ മേൽനോട്ടത്തിൽ കുറ്റമറ്റതാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതായി ഐ ഇ ബി ഐ നാഷനൽ ഡയറക്ടറേറ്റ് ചെയർമാൻ ഷൗക്കത്ത് ബുഖാരി, ജനറൽ കൺവീനർ ഹസൈനാർ നദ്്വി എന്നിവർ അറിയിച്ചു.

Latest